video
play-sharp-fill

Saturday, May 17, 2025
Homeflashവിവാദമായ ജനറൽ ആശുപത്രിയിലെ നിയമനം ഇനി ഓൺലൈൻ വഴി: അപേക്ഷകളും പരീക്ഷയും ഓൺലൈൻ വഴി

വിവാദമായ ജനറൽ ആശുപത്രിയിലെ നിയമനം ഇനി ഓൺലൈൻ വഴി: അപേക്ഷകളും പരീക്ഷയും ഓൺലൈൻ വഴി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിയന്ത്രണങ്ങളും സാമൂഹിക അകലവും ലംഘിച്ച് ജനറൽ ആശുപത്രിയിൽ നടത്തിയ പരീക്ഷ ഇനി ഓൺലൈനിൽ. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ഒരു വർഷത്തെ കരാർ നിയമനത്തിനായാണ് നിയമനം നടത്തുന്നത്. ശനിയാഴ്ച അഭിമുഖത്തിനായി ആശുപത്രിയ്ക്ക് മുന്നിൽ നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾ തടിച്ചു കൂടിയിരുന്നു.

സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കൽ ഓഫിസർ ഇടപെട്ട് അഭിമുഖം മാറ്റി വച്ചിരുന്നു. ഇതേ തുടർന്ന് തിരക്ക് ഒഴിവാക്കുന്നതിനായി പരീക്ഷകൾ ഓൺലൈനാക്കി മാറ്റുകയായിരുന്നു. താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ജൂൺ ഒന്ന് തിങ്കളാഴ്ച മുതൽ അപേക്ഷകൾ നൽകി തുടങ്ങാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ അറിയിപ്പ് ഇങ്ങനെ

https://forms.gle/8eBcxgmTZgJhXR8FA

സർക്കാർ ഉത്തരവിൻ പ്രകാരം 2020 ജൂൺ 30 വരേയ്ക്കും ദിവസ വേതനാടിസ്ഥാനത്തിൽ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് ചുവടെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു

സ്റ്റാഫ് നേഴ്സ് – 8
നേഴ്‌സിങ് അസിസ്റ്റന്റ് – 4
ഹോസ്പിറ്റൽ അണ്ടന്റൻറ് – 4
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ – 5

രജിസ്‌ട്രേഷൻ
– ഓൺലൈൻ

– തീയതി 1/6/2020

സമയം – രാവിലെ 10മണി മുതൽ വൈകിട്ട് 5 മണി വരെ.

തുടർന്ന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഓൺലൈൻ പരീക്ഷ നടത്തുന്നതായിരിക്കും.

പരീക്ഷാ തീയതിയും സമയവും രെജിസ്റ്റർ ചെയ്ത ഇമെയിൽ മുഖാന്തിരം അറിയിക്കുന്നതായിരിക്കും

രെജിസ്റ്റർ ചെയ്തവർക്ക് സ്വന്തം മൊബൈലിൽ കൂടിയോ കമ്പ്യൂട്ടറിൽ കൂടിയോ പരീക്ഷ എഴുതാവുന്നതാണ്.

രെജിസ്റ്റർ ചെയ്യാനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://forms.gle/QWWKdoc5uDYG6bRB6

or

https://tinyurl.com/HR-covid19-gh-kottayam

or

https://forms.gle/8eBcxgmTZgJhXR8FA

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments