നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം : ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ജെൻ സി ; പോലീസ് വെടിവെപ്പിൽ 9 മരണം

Spread the love

കാഠ്മണ്ഡു : നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധത്തിന് പിന്നാലെ തെരുവിലിറങ്ങി യുവാക്കൾ.

പാർലമെൻ്റിലേക്കു നടന്ന വൻ പ്രതിഷേധ മാർച്ചിനു നേരേ പൊലീസ് നടത്തിയ വെടിവയ്പ‌ിൽ 9 പേർ കൊല്ലപ്പെട്ടതോടെ പ്രതിഷേധം രൂക്ഷമാകുകയാണ്. തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജെൻ സി പ്രതിഷേധ റാലികൾ നടക്കുകയാണ്.

ദേശീയ ഗാനം ആലപിച്ചും ദേശീയ പതാകകൾ വീശിയും അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനും എതിരെ മുദ്രാവാക്യങ്ങൾ വിളിച്ചും ആയിരക്കണക്കിനു യുവാക്കളാണ പാർലമെന്റ് മന്ദിരത്തിനു നേരേ മാർച്ച് നടത്തിയത്. പാർലമെന്റിന പുറത്തെ നിയന്ത്രിത മേഖലയിലേക്കു കടക്കുംമുൻപ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണീർവാതകം പ്രയോഗിച്ചതിനു പിന്നാലെ നടത്തിയ വെടിവയ്‌പിലാണ് യുവാക്കൾ കൊല്ലപ്പെട്ടത്. നിരവധി പേർക്കു പരുക്കുണ്ട്.