
കോട്ടയം മലങ്കര സുറിയാനി ക്‌നാനായ സമുദായത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്ത പുണ്യശ്ലോകനായ ഗീവർഗ്ഗീസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ 98-ാം ശ്രാദ്ധപ്പെരുന്നാളും അനുസ്‌മരണവും. വന്ദ്യപിതാവ് കബറടങ്ങിയിരിക്കുന്ന കോട്ടയം വലിയ പള്ളിയിൽ ജൂൺ 8, 10, 11 (ഞായർ, ചൊവ്വ, ബുധൻ) തീയതികളിൽ . ഭക്ത്യാദരപൂർവ്വം ആചരിക്കും.
ജൂൺ 8 ഞായർ വൈകുനേരം 4 മണിക്ക് മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് സിറിയക് ജോസഫ് അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്നാനായ സമുദായ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് അധ്യക്ഷത വഹിക്കും.
സിഎസ്ഐ മദ്ധ്യ കേരളാ മഹാ യിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മഖയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണം നട ത്തും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ മുഖ്യാതിഥി ആയിരിക്കും സമുദായ സെക്രട്ടറി ടി. ഒ. എബ്രഹാം തോട്ടത്തിൽ, വികാരി ഫാ. സിജോ സ്‌കറിയ മംഗലത്ത്, സെൻറ് ജോർജ്ജ് കുരിശുപള്ളി പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. ബിബിൻ ബേബി തിരുനിലം, മുനിസിപ്പൽ

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. പി. ആർ സോന, മുനിസിപ്പൽ കൗൺസിലർ ഷേബ മാർക്കോസ്, ട്രസ്റ്റി കെ കെ. തോമസ് അംബുരാൻ, സെക്രട്ടറി ജേക്കബ് സാജ് കപ്പ്യാരുപറമ്പിൽ, ജനറൽ കൺവീനർ ജേക്കബ് പണിക്കർ എന്നിവർ അനുസ്‌മരണ പ്രസംഗങ്ങൾ നടത്തും തുടർന്ന് സമുദായ അടിസ്ഥാനത്തിൽ 10-ാം ക്ലാസ്സിൽ എ+ നേടിയവരും, +2 വിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം.
ജൂൺ 10ന് 6.30ന് സന്ധ്യാപ്രാർത്ഥന കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം ആശീർവാദം ജൂൺ 11 ന് 7.15ന് പ്രഭാത പ്രാർത്ഥന. 8 – ന് ക്‌നാനായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വി മൂന്നിന്മേൽ കുർബ്ബാന 10 ന് നേർച്ച വിളമ്പ് പ്രദക്ഷിണം ആശീർവാദം.