
കെജിഎഫിന് ശേഷമുളള യാഷിന്റെ ചിത്രം എന്ന നിലയ്ക്ക് പ്രഖ്യാപനം മുതല്‍ക്കേ ശ്രദ്ധ നേടിയതാണ് ടോക്‌സിക്. എന്നാല്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ വിവാദത്തിലായിരിക്കുകയാണ്. ലൈംഗിക രംഗങ്ങള്‍ ഉള്‍പ്പെടുന്ന ട്രെയിലര്‍ സ്ത്രീ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഒരു വിഭാഗം സംവിധായിക ഗീതു മോഹന്‍ദാസിന് എതിരെ തിരിഞ്ഞിരിക്കുന്നത്.
കസബ വിവാദവും അതിന് ശേഷം പാര്‍വ്വതി തിരുവോത്തിന് നേര്‍ക്ക് നടന്ന സൈബര്‍ ആക്രമണവും അടക്കം ചൂണ്ടിക്കാട്ടിയാണ് ഗീതു മോഹന്‍ദാസിന് നേര്‍ക്കുളള വിമര്‍ശനങ്ങള്‍. ഇനി ഗീതു എങ്ങനെ ഡബ്ല്യൂസിസിയുടെ മുഖത്ത് നോക്കും എന്നതടക്കമുളള കമന്‌റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു.
റിമ കല്ലിങ്കല്‍ അടക്കമുളളവര്‍ ഗീതുവിനെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ ടോക്‌സിക് ടീസര്‍ വിവാദത്തില്‍ സ്മിത ശൈലേഷ് പങ്കുവെച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
” ടോക്സിക് മൂവിയുടെ ട്രൈലെർ പുറത്തു വന്നതിന് പുറകെ രൂപപ്പെട്ട ഗീതുമോഹൻദാസിന്റെ സ്ത്രീവിരുദ്ധത ചർച്ചകൾ എങ്ങും കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ.. സിനിമയുടെ ചിത്രീകരണം പാതിയായപ്പോൾ മുതൽ പലയിടങ്ങളിൽ നിന്നും ഞാൻ കേട്ട സ്ത്രീവിരുദ്ധത..
ഗീതുവിനെ പോലെ ഒരു വനിതാ സംവിധായകയ്ക്ക് യാഷിനെ വെച്ച് എന്ത് മാസ്സുണ്ടാക്കാൻ പറ്റാനാണ് എന്നതാണ്..പാതി ചിത്രീകരിച്ച സിനിമയിൽ നിന്നും സീനുകളിൽ മാസ്സ് വർക്ക് ആയില്ലെന്നു പറഞ്ഞു യാഷ് പിൻ വാങ്ങി.. സിനിമ മുടങ്ങി..
അവനവനു കൂട്ടിയാൽ കൂടാത്ത പണി ചെയ്ത് കോടികൾ വെള്ളത്തിലാക്കി.. എന്നിങ്ങനെ ഒരു വനിതാ സംവിധായിക യാഷിനെ വെച്ച് സിനിമ ചെയ്യുമ്പോൾ ഉണ്ടാകുന്ന മുൻവിധിയും, അസൂയയും.. പുരുഷജിഹ്വകളിൽ നിന്നും പ്രവഹിച്ചു കൊണ്ടിരുന്നിരുന്നു..
സിനിമ മുടങ്ങി പോയെന്ന് ചില പത്രങ്ങളുടെ ഓൺലൈനുകളും വാർത്തയായി നൽകി. ഇതൊന്നും മൈൻഡ് ചെയ്യാതെ പെങ്കൊച്ച് അവിടെ സ്വന്തം സിനിമയ്ക്ക് അടിത്തറ പണിയുക മാത്രമല്ല.. ഒരു മാസ്സ് നഗരം തന്നെ പണിതു വെച്ചിട്ടുണ്ട്.. ട്രൈലെറിൽ കിളി പാറുന്ന മാസ്സ് കണ്ട് പണി അറിയില്ലെന്ന് അപവാദം പറഞ്ഞ ആൺ ഉലകം നൈസ് ആയി വിറച്ചിട്ടുണ്ടാകും




