
തിരുവനന്തപുരം : ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് വഞ്ചിയൂർ മുൻ കൗണ്‍സിലർ ഗായത്രി ബാബു. ഇത് ഗായത്രിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും, ആര്യയ്ക്കെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്.
ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്നും പാർട്ടി ഘടകങ്ങളില്‍ ഒരിക്കല്‍ പോലും ഈ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല എന്നും വി ജോയ് പറഞ്ഞു. നേരത്തെ ഇത്തരം വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു എങ്കില്‍ പരിശോധിക്കുമായിരുന്നു. അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും വി ജോയ് പറഞ്ഞു.
തെരഞ്ഞടുപ്പ് ഫലങ്ങള്‍ വന്നതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ആര്യക്കെതിരെ ഗായത്രി ബാബു ഉന്നയിച്ചത്. ‘പാർട്ടിയേക്കാള്‍ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്ബോള്‍ മാത്രമുള്ള അതിവിനയം, കരിയർ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം’ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തിയത്. ആര്യയുടെ പേര് പറയാതെയായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ഗായത്രിയുടെ വിമർശനം. വിവാദമായതോടെ കുറിപ്പ് പിന്‍വലിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


