കാനനപാതയിൽ അത്ഭുതങ്ങൾ തീർത്ത് ​ഗവിയാത്ര; കൊവിഡ് കാല നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു ലഭിച്ചതോടെ ​ഗവി സജീവമാകുന്നു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൊവിഡ് കാല നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു ലഭിച്ചതോടെ സഞ്ചാരികളുടെ ഇഷ്ടസഞ്ചാര സ്ഥലമായി ഗവി മാറി.

തിരക്ക് ഒഴിഞ്ഞിരുന്ന കാനനപാതകൾ വീണ്ടും സജീവമായെങ്കിലും കാട്ടുമൃഗങ്ങൾ ഏറെയും ഉൾക്കാടുകളിലേക്കു മടങ്ങിയിട്ടില്ലാത്തതിനാൽ സഞ്ചാരികൾക്ക് അവയെ കാണുന്നതിന് സൗകര്യം ലഭിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ യാത്രയിലെ പ്രധാന ആകർഷണീയത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്കദിവസങ്ങളിലും മഴ കൂടി ആയതിനാൽ കാട്ടാനയും കാട്ടുപോത്തുമെല്ലാം കാനനപാതകളിലുണ്ട്. ഒപ്പം മാൻ, കേഴ, മയിൽ, സിംഹവാലൻ കുരങ്ങ്, കരിമന്തി തുടങ്ങിയവയെയും അടുത്തു കാണാം.

നിയന്ത്രണങ്ങൾക്കു വിധേയമായാണ് യാത്രയെന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. കെ എസ് ആർ ടി സിയുടെ രണ്ട് ബസുകൾ എല്ലാ ദിവസവും ഓടുന്നുണ്ട്. ഇതിൽ യാത്ര ചെയ്യുന്നവർക്ക് മുൻകൂട്ടി യാത്രാനുമതി വേണ്ട.

പത്തനംതിട്ടയിൽ നിന്ന് ഗവി കുമളി ബസ് രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നുമാണ് പുറപ്പെടുന്നത്. കുമളിയിൽ നിന്ന് ഗവി വഴി പത്തനംതിട്ടയിലേക്ക് പുലർച്ചെ 5.30നും ഉച്ചയ്ക്ക് 1.25നുമാണ് പുറപ്പെടുന്നത്.

ഓർഡിനറി ബസുകളിലൂടെ ഗവി യാത്ര ആസ്വദിച്ചു തന്നെ യാത്ര ചെയ്യാം. നാലു മണിക്കൂറും വനത്തിലൂടെയാണ് യാത്ര. കിളിയെറിഞ്ഞാൻകൊല്ല്, വേലുത്തോട്, മൂഴിയാർ, ചോരകക്കി, മൂഴിയാർ 40 ഏക്കർ, പെൻസ്‌റ്റോക്ക് ക്രോസിങ്, കക്കി, ആനത്തോട്, പമ്ബ, ഗവി, കുള്ളാർ, വള്ളക്കടവ് വഴിയാണ് യാത്ര.

കാട്ടിലൂടെയുള്ള യാത്രയിൽ ഒട്ടേറെ വ്യൂ പോയിന്റുകൾ സഞ്ചാരികൾക്ക് ആസ്വദിക്കാം. മൂഴിയാർ, പമ്ബ, ആനത്തോട്, കക്കി, ഗവി, കുള്ളാർ, മീനാർ തുടങ്ങിയ ഡാമുകൾ കടന്നുവേണം യാത്ര ചെയ്യാൻ. സ്വന്തം വാഹനങ്ങളിലെത്തുന്നവർക്കും പാക്കേജ് ടൂർ പ്രോഗ്രാമിലെത്തുന്നവർക്കും ഗവി റൂട്ടിലേക്ക് പ്രവേശിക്കുന്നതിനു മുമ്ബായി സീതത്തോട്, ആങ്ങമൂഴി പ്രദേശവും ആസ്വദിക്കാം.