2008 നും 2017 നും ഇടയില്‍ ജനിച്ചവർക്ക് ഗ്യാസ്ട്രിക് ക്യാന്‍സര്‍: 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം വരാൻ സാധ്യത; പുതിയ പഠനം പുറത്ത്

Spread the love

2008നും 2017നും ഇടയില്‍ ജനിച്ച 1.5 കോടി ആളുകള്‍ക്ക് അവരുടെ ജീവിതകാലം മുഴുവൻ ഗ്യാസ്ട്രിക് കാൻസർ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്.

ചൈനയ്ക്കുശേഷം ഗ്യാസ്ട്രിക് കാൻസര്‍ കേസുകള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും ഈ പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ഈ കണ്ടെത്തല്‍ നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകാരോഗ്യ സംഘടന (WHO), ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ കാന്‍സര്‍ (IARC) എന്നിവയിലെ ഗവേഷകര്‍ GLOBOCAN 2022 ഡാറ്റാബേസ് ഉപയോഗിച്ച്‌ 185 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ-മരണനിരക്ക് കണക്കുകളും ചേർത്ത് പഠനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ 76 ശതമാനം കേസുകളും ഹെലിക്കോബാക്റ്റര്‍ പൈലോറി എന്ന സാധാരണ വയറ്റിലെ ബാക്ടീരിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബാക്ടീരിയ അണുബാധയാണ് ഗ്യാസ്ട്രിക് കാന്‍സറിനുള്ള പ്രധാന കാരണമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ആമാശയ കാൻസറിന്റെ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ :

-സ്ഥിരമായ ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍

-വിശപ്പ് കുറയല്‍ അല്ലെങ്കില്‍ വേഗത്തില്‍ വയറു നിറയുന്നത് പോലെ തോന്നല്‍

-വിശപ്പ് കുറയല്‍

-ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി

-പ്രത്യേകിച്ച്‌ ഭക്ഷണത്തിനുശേഷം വയറുവേദന

-ക്ഷീണം അല്ലെങ്കില്‍ ബലഹീനത

-ചില സന്ദര്‍ഭങ്ങളില്‍, മലത്തിലോ ഛര്‍ദ്ദിയിലോ രക്തം