ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളടക്കം 84 പേർ

Spread the love

ഗസ്സ: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളടക്കം 84 പേർ. വൻനശീകരണ ശേഷിയുള്ള ബോംബുകൾ ഉപയോഗിച്ചാണ് സിവിലിയൻ കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾ തകർക്കുന്നത്. ആയുസിൽ കണ്ട ഏറ്റവും മോശം തകർച്ചയെന്ന് യുഎൻ സെക്രട്ടറി ജനറൽ.

മനുഷ്യർക്ക് താമസിക്കാൻ പറ്റാത്ത ഇടമായി ഗസ്സയെ മാറ്റിയെടുക്കുകയാണ് ആക്രമണലക്ഷ്യം. തന്‍റെ ജീവിതകാലത്തെ ഏറ്റവും മോശമായ മരണവും തകർച്ചയുമാണ് ഗസ്സയിൽ കാണുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പറഞ്ഞു. ഇസ്രായേൽ ഭീഷണിക്ക് അന്താരാഷ്ട്ര സമൂഹം വഴങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു.5 ലക്ഷത്തോളം പേരാണ് ഇസ്രയേൽ ആക്രമത്തെ തുടർന്ന് ഗസ്സ സിറ്റിയിൽ നിന്ന് പലായനം ചെയ്തത്. ഇസ്രയേൽ സേന സുരക്ഷിതം എന്ന് പറഞ്ഞ തെക്കൻ ഗസ്സയിലെ മവാസിയിൽ ആൾതിരക്ക് മൂലമുള്ള ദുരിതം വിവരണാതീതമാണ്. വഴിയോരങ്ങളിൽ ടെന്‍റുകൾ പോലുമില്ലതെ ജീവിതം തള്ളിനീക്കുകയാണ് പതിനായിരങ്ങൾ.അതിനിടെ, 47 ബന്ദികൾക്ക് വിടപറഞ്ഞുള്ള പോസ്റ്റർ പുറത്തിറക്കി ഹമാസ്. ‘വിടപറയൽ ചിത്രം’ എന്നാണ് ഹമാസ് പോസ്റ്ററിനെ വിശേഷിപ്പിച്ചത്.

1986ൽ പിടികൂടിയ ഇസ്രായേലി വായുസേനാംഗം റോൺ അരാദിന്റെ പേരാണ് ബന്ദികൾക്കെല്ലാം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്. ബന്ദികളെ കൊന്നൊടുക്കാൻ നെതന്യാഹു തീരുമാനിച്ചിരിക്കെ അവരുടെ സുരക്ഷക്കായി ഞങ്ങൾക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് ഹമാസ് പറയുന്നു. ചിത്രം പുറത്തുവന്നതോടെ ഇസ്രയേൽ നഗരങ്ങളിൽ നെതന്യാഹുവിരുദ്ധ പ്രഷോഭം കൂടുതൽ ശക്തമായി. ജറൂസലമിൽ നെനതന്യാഹുവിന്‍റെ വസതിക്കു മുന്നിലും തെൽ അവിവിൽ ലികുഡ് പാർട്ടി ആസ്ഥാനത്തും നടന്ന പ്രതിഷേധ റാലയിൽ ആയിരങ്ങൾ പങ്കുചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group