video
play-sharp-fill

Thursday, May 22, 2025
HomeMainയുദ്ധം അവസാനിക്കാൻ സമയമായി....! ഗാസയില്‍ വെടിനിറുത്തലിന് തയ്യാര്‍; മൂന്നുഘട്ട പദ്ധതി മുന്നോട്ട് വച്ച്‌ ഇസ്രായേല്‍

യുദ്ധം അവസാനിക്കാൻ സമയമായി….! ഗാസയില്‍ വെടിനിറുത്തലിന് തയ്യാര്‍; മൂന്നുഘട്ട പദ്ധതി മുന്നോട്ട് വച്ച്‌ ഇസ്രായേല്‍

Spread the love

വാഷിംഗ്ടണ്‍: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ വഴി തെളിയുന്നു.

ഇതിനായി മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുല ഇസ്രയേല്‍ മുന്നോട്ടുവച്ചു.
ഗാസയില്‍ നിന്ന് പൂർണമായും സൈന്യത്തെ പിൻവലിക്കാനും ശാശ്വത വെടിനിറുത്തല്‍ നടപ്പാക്കാനും ഇസ്രയേല്‍ തയാറാണെന്നും ഇതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി അവർ മുന്നോട്ടുവച്ചെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി .

‘ യുദ്ധം അവസാനിക്കാനുള്ള സമയമായെന്ന്” പറഞ്ഞ ബൈഡൻ ഇസ്രയേല്‍ കരാർ ഹമാസ് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തില്‍ 6 ആഴ്ച നീളുന്ന വെടിനിറുത്തല്‍. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തിവന്റെ പിൻമാറ്റം എന്നിവ നടപ്പാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും ബന്ദികളെ ഹമാസ് മോചിപ്പിക്കണം. പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറണം.

ഗാസയ്ക്കുള്ളില്‍ പലായനം ചെയ്തവർക്ക് അവരുടെ നാട്ടിലേക്ക് മടങ്ങിയെത്താം. ദിവസവും 600 സഹായ ട്രക്കുകള്‍ ഗാസയിലേക്ക്. പതിനായിരക്കണക്കിന് താത്ക്കാലിക ഭവന യൂണിറ്റുകള്‍ എത്തിക്കും. യു.എസ്, ഖത്തർ എന്നിവരുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചർച്ചകള്‍ തുടരും. വിജയിച്ചാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments