play-sharp-fill
ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിൽ ആക്രമണം; പരിക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്ല; 100ലധികം പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഇനിയും ഉയർന്നേക്കാം 

ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിൽ ആക്രമണം; പരിക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്ല; 100ലധികം പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഇനിയും ഉയർന്നേക്കാം 

 

സ്വന്തം ലേഖകൻ

 

ഗാസ സിറ്റി: ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്.

 

ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് നിഗമനം. 300ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇസ്രയേല്‍ ടാങ്കുകള്‍ ഗാസ നഗരം വളഞ്ഞു. ഹമാസ് കമാന്‍ഡറുടെ വെസ്റ്റ് ബാങ്കിലെ വീടും തകര്‍ത്തു. ഹമാസ് ബങ്കറുകള്‍ തകര്‍ത്തെന്നും ഇസ്രയേല്‍. ഗാസയിലേത് അതി ഗുരുതരമായ അവസ്ഥയെന്ന് റെഡ് ക്രസന്റ്. പരിക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്ല. ഇന്ധനമില്ലാത്തതിനാല്‍ ആശുപത്രികളില്‍ ചികിത്സ നിലച്ചു.

 

തറയിലാണ് നൂറുകണക്കിനാളുകള്‍ കിടക്കുന്നത്. ശുദ്ധജലം ഇല്ലാത്തതിനാല്‍ അതീവ ദുരിതത്തിലാണ് ജനങ്ങള്‍. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ കൂട്ടക്കുരുതിയെന്നാണ് പുറത്തുവരുന്ന വിവരം. നൂറ് കണക്കിന് പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. ഭൂകമ്പമുണ്ടായ അവസ്ഥയാണ് ഗാസയിലേതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.