play-sharp-fill
പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി; പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിൽ

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി; പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിൽ വന്നു. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1691.50 രൂപയായി വര്‍ധിച്ചു.

കഴിഞ്ഞ ജൂലൈ 1 ന് എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടര്‍ വില 30 രൂപ കുറച്ചിരുന്നു.


വിലയില്‍ മാറ്റമില്ലാത്ത 14 കിലോ ഗാര്‍ഹിക പാചകവാതകത്തിന് ഡല്‍ഹിയില്‍ 803 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്‍ക്കത്തയില്‍ 829 രൂപയും മുംബൈയില്‍ 802.5 രൂപയും, ചെന്നൈയില്‍ 918.5 രൂപയുമാണ് നിലവിലെ വില.