
വടക്കഞ്ചേരി: ഹോട്ടലുകളില്‍ പാചക വാതക സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ വിറകിന് വില കുത്തനെ കൂടി.
ഗ്യാസ് കിട്ടാനില്ലാതെ വന്നതോടെ ഒട്ടേറെ ഹോട്ടലുകള്‍ പാചകം വിറക് അടുപ്പിലേക്ക് മാറ്റി. സാധാരണയായി ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്തിരുന്ന ഭക്ഷണത്തില്‍ മിക്കതും വിറകിലേക്ക് മാറ്റി. ഇതോടെ ഹോട്ടലുകളില്‍ വൻതോതില്‍ വിറകിന്റെ ആവശ്യവും വർദ്ധിച്ചു.
പാചകവാതക ക്ഷാമം തുടർന്നാല്‍ വിറക് വില ഇനിയും കൂടുമെന്നു വിറക് കച്ചവടക്കാർ പറയുന്നു. വൻ തോതിലല്ലെങ്കിലും ഗാർഹിക ആവശ്യങ്ങള്‍ക്കും വിറകുകളുടെ വില്പന കൂടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ വിപണിയില്‍ വിറകിന്റെ വില ടണ്ണിന് 1000 രൂപ മുതല്‍ 1500 രൂപ വരെയാണ് വർദ്ധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുളിമരത്തിന്റെ വിറകിന് ടണ്ണിന് 5000 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 6000 രൂപയായി. പൊളിക്കാത്ത വിറകിന്റെ വിലയാണിത്. ഇതു പൊളിച്ച് കൊടുക്കണമെങ്കില്‍ 1000 രൂപ അധികമായി ചെലവാകും.
മറ്റു വിറകുകള്‍ പൊളിച്ച് കൊടുക്കുമ്പോള്‍ ടണ്ണിന് 7500 രൂപയാണ് വിറക് കച്ചവടക്കാർ ഈടാക്കുന്നത്. പടുവിറകുകള്‍ ടണ്ണിന് 3200 രൂപയായിരുന്നത് ഇപ്പോള്‍ 4200 രൂപയായി വർദ്ധിച്ചിട്ടുണ്ട്.



