video
play-sharp-fill

വൈദുതി, പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർധനയിൽ  യൂത്ത് ഫ്രണ്ട് എം തെരുവിൽ വാഹനം ഉന്തി പ്രതിഷേധിച്ചു

വൈദുതി, പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർധനയിൽ യൂത്ത് ഫ്രണ്ട് എം തെരുവിൽ വാഹനം ഉന്തി പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : കേരള യൂത്ത് ഫ്രണ്ട് (എം) റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി, പെട്രോൾ ഡീസൽ, ഗ്യാസ് എന്നിവയുടെ വില വർധനയിൽ ഇരുചക്രവാഹനങ്ങൾ റോഡിലൂടെ ഉന്തി പ്രതിഷേധിച്ചു.

യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ബോബി വെച്ചൂച്ചിറ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ അറൊന്നിൽ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് മാമൻ വട്ടശേരിൽ, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഷാജി തേക്കാട്ടിൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. ദീപക് മാമൻ മത്തായി,

ജില്ലാ ഭാരവാഹികളായ ജോജി പി തോമസ്, മനോജ് മടത്തുംമൂട്ടിൽ, കെ എസ് സി (എം) ജില്ലാ പ്രസിഡന്റ് റിന്റോ തോപ്പിൽ, നിയോജകമണ്ഡലം ഭാരവാഹികളായ ആൽബർട്ട്, ആരോൺ, ക്രിസ്റ്റോ,ആൽവിൻ എന്നിവർ പ്രസംഗിച്ചു.