വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്‍റെ വില കൂട്ടി എണ്ണ കമ്പനികൾ; ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വ്യാപാരത്തിൽ വൻ തിരിച്ചടി

Spread the love

ന്യൂഡൽഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികള്‍ കൂട്ടി. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില.

video
play-sharp-fill

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് മേഖലയിലുള്ള കപ്പലുകള്‍ക്ക് കർശനമായ സന്ദേശം നല്‍കി. ഇത് ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും.

വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ എണ്ണ കമ്ബനികള്‍ എല്ലാ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേർഷ്യൻ ഗള്‍ഫില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ എംഎസ്ടി (Maritime Strike Tomahawk) വിഭാഗത്തില്‍പ്പെട്ട വമ്ബൻ യുദ്ധക്കപ്പലിന് നേരെ ഐആർജിസി നേവി മിസൈല്‍ ആക്രമണം നടത്തി. കപ്പലിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ മറ്റ് അമേരിക്കൻ നാവിക ആസ്തികളും തങ്ങളുടെ ഡ്രോണുകളുടെയും മിസൈലുകളുടെയും പരിധിയിലാണെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി.

ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ദുബായ് വിമാനത്താവളം, ബുർജ് അല്‍ അറബ് ഹോട്ടല്‍, പാം ജുമൈറ എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ, കുവൈറ്റിലെയും സൗദി അറേബ്യയിലെയും അമേരിക്കൻ താവളങ്ങള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണം നടന്നതായി സൂചനയുണ്ട്.