പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതകത്തിനും വില കൂടി: ഒരു കുറ്റിക്ക് കൂടിയത് 26 രൂപ: സാധാരണക്കാരെ പിഴിഞ്ഞ് കേന്ദ്ര സർക്കാർ
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും തുടർച്ചയായി വില വർദ്ധിപ്പിച്ചതിന് പിന്നാലെ കുടുംബങ്ങൾക്ക് ഇരുട്ടടിയുമായി കേന്ദ്ര സർക്കാർ. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടി നല്‍കി പാചക വാതക വിലയില്‍ വീണ്ടും വര്‍ധന.
വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഒരു സിലിണ്ടര്‍ പാചക വാതകത്തിന്റെ വില 726 രൂപയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലവര്‍ധന ഇന്ന് മുതല്‍ നിലവില്‍ വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ധനയാണ് പാചക വാതകത്തിനുണ്ടായത്. 2020 ഡിസംബര്‍ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു.
കാസര്‍കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ആണ് വില. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധന കൂടിയാണിത്.
കഴിഞ്ഞ ദിവസം വാണിജ്യ പാചക വാതക സിലിണ്ടറിനു കേന്ദ്ര സർക്കാർ വില വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഗാർഹിക സിലിണ്ടറിന് കൂടി വില കൂട്ടിയിരിക്കുന്നത്.