പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ അപകടം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

Spread the love

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് കല്ലട്ടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളഭാഗം തകര്‍ന്നു. പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

കഴിഞ്ഞദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് പെട്ടന്ന് ചോരുകയായിരുന്നു. തൊട്ടപ്പുറത്തെ അടുപ്പില്‍ തീയുണ്ടായിരുന്നു. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അടുക്കളയുടെ മേല്‍ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ അധികം ആളുകള്‍ ഇല്ലാത്തതും ഗ്യാസിന്റെ മണം പുറത്ത് വന്നതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയതും കൊണ്ടാണ് വലിയ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.