പാചകവാതക ഗ്യാസ് സിലിണ്ടറിന്റെ റബ്ബർ ട്യൂബ് എലി കരണ്ടു; ഗ്യാസ് ചോർന്ന് അപകടം; പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാചകവാതക ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നുള്ള അപകടത്തിൽ ഗുരുതര പൊള്ളലേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.

മഞ്ഞപ്പാറ ഉമേഷ് ഭവനിൽ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചായ ഉണ്ടാക്കുന്നതിനായി രാവിലെ ഉറക്കമുണർന്ന് ഫ്രിഡ്ജ് തുറന്ന സമയം തീആളിപടരുകയായിരുന്നു.

യുവതിയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ ഉടൻതന്നെ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വീടിനും ഭാഗികമായി തീ പിടിച്ചിരുന്നു.

തുടർന്ന് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഗ്യാസ് സിലിണ്ടറിൽ നിന്നും അടുപ്പിലേയ്ക്ക് ഘടിപ്പിച്ചിരുന്ന റബ്ബർ ട്യൂബ് എലി കരണ്ടതായി കണ്ടെത്തിയിരുന്നു. ഇതിലൂടെ ഗ്യാസ് ചോർന്നാണ് അപകടം സംഭവിച്ചത്.