
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തില്‍ ഗൃഹനാഥനും മകനും പരിക്കേറ്റു. തിരുവനന്തപുരം താന്നിമൂട് ആണ് സംഭവം. ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.
താന്നിമൂട് സ്വദേശി ഷാജഹാനും മകൻ നിഹാനുമാണ് പരിക്കേറ്റത്. ഉപയോഗിക്കാത്ത പുതിയ സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.അടുക്കളയിലിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
ഉപയോഗിക്കുന്നതുള്‍പ്പെടെ രണ്ട് സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ അടുക്കളയും അതിനോട് ചേർന്നുള്ള കിടപ്പുമുറിയും പൂർണമായി തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടസമയം ഷാജഹാനും ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍ കിടക്കുകയായിരുന്നു ഷാജഹാൻ. 25 ശതമാനത്തോളം പൊള്ളലേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില പ്രവേശിപ്പിച്ചിരിക്കുകയാണ്. കട്ടിലില്‍ നിന്ന് നിലത്തുവീണാണ് നിഹാന് പരിക്കേറ്റത്.



