video
play-sharp-fill
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക് ; പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക് ; പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

സ്വന്തം ലേഖകൻ

കൊച്ചി: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. എറണാകുളം തോപ്പുംപടിയിലെ ടോപ്പ് ഫോം ഹോട്ടലിലായിരുന്നു സംഭവം .

ജീവനക്കാരായ അഫ്താബ്, സഖ്ലിൻ എന്നിവർക്ക് പൊള്ളലേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം. പാചകവാതകം ചോർന്ന് തീപിടിക്കുകയായിരുന്നു.

ഉടൻ ഗ്യാസ് സിലിണ്ടർ പുറത്തേറ്റ് മാറ്റി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.