video
play-sharp-fill

പ്രളയത്തിനു പിന്നാലെ ഇടിത്തീയായി സംസ്ഥാനത്ത് പാചകവാതകവില വർധിച്ചു

പ്രളയത്തിനു പിന്നാലെ ഇടിത്തീയായി സംസ്ഥാനത്ത് പാചകവാതകവില വർധിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രളയത്തിനു പിന്നാലെ ഇടിത്തീയായി സംസ്ഥാനത്ത് പാചകവാതകവില വർധിച്ചു. സബ്സിഡിയുള്ള ഗാർഹിക സിലിണ്ടറിന്റെ വില 30 രൂപ ഉയർന്ന് 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുകൾക്ക് 47.50 രൂപ കൂടി 1410.50 രൂപയായി. അഞ്ച് കിലോ സിലിണ്ടറുകൾക്ക് 15 രൂപ കൂടി 394 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഡീസൽ വിലയും, പെട്രോൾ വിലയും വർധിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതാണു ഇന്ധനവില വർധിപ്പിക്കാൻ കാരണമായത്. പ്രളയകെടുതിയിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടുന്ന കേരളത്തിന് പാചകവാതകവില കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തെ വില വർധനയിൽ നിന്ന് തൽക്കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.