video
play-sharp-fill

വീട്ടമ്മമാർക്ക് തൽക്കാലം ആശ്വാസിക്കാം..! തുടർച്ചയായ വിലവർദ്ധനവിന് ശേഷം സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് വില കുറച്ചു ; ഒറ്റയടിക്ക് കുറച്ചത് 53 രൂപ

വീട്ടമ്മമാർക്ക് തൽക്കാലം ആശ്വാസിക്കാം..! തുടർച്ചയായ വിലവർദ്ധനവിന് ശേഷം സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് വില കുറച്ചു ; ഒറ്റയടിക്ക് കുറച്ചത് 53 രൂപ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വീട്ടമ്മമാർക്ക് തൽക്കാലം ആശ്വസിക്കാം. പാചകവാതക സിലിണ്ടറിന് വില കുറച്ചു. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയിലാണ് കുറവുണ്ടായിരിക്കുന്നത്. സബസിഡിയില്ലാത്ത സിലിണ്ടറിന് സിലിൻഡറിന് 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്.

അന്താരാഷ്ട്രവിപണിയിൽ വില ഇടിഞ്ഞതാണ് പാചക വാതക സിലിണ്ടറിന്റെ വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിലെ വില ഒരു സിലിൻഡറിന് 858 രൂപയായിരുന്നത് 805 ആയി. കൊൽക്കത്തയിൽ 839, മുംബൈയിൽ 776.5, ചെന്നൈയിൽ 826 എന്നിങ്ങനെയാണ് പുതിയ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഫെബ്രുവരിയിൽ സബ്‌സിഡിയില്ലാത്ത സിലിൻഡറിന് 140 രൂപയോളം കൂട്ടിയിരുന്നു. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷമായിരുന്നു അത്. തുടർച്ചയായ 6 മാസം വില വർദ്ധിച്ചതിന് ശേഷമാണ് ഇപ്പോൾ 53 രൂപ കുറഞ്ഞിരിക്കുന്നത്.

പെട്രോൾ, ഡീസൽ വില എല്ലാ ദിവസവും പുതുക്കുമെങ്കിലും പാചകവാതക വില എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ പുതുക്കിയിരുന്നത്. എന്നാൽ, ഫെബ്രുവരി ഒന്നിന് പാചകവാതക വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തുടർച്ചയായ ആറ് മാസം വില വർദ്ധിച്ചതിന് ശേഷമാണ് ഇപ്പോൾ താൽക്കാലിക ആശ്വാസം നൽകി 53 രൂപ കുറഞ്ഞത്.