എറണാകുളം മുണ്ടംവേലിയില്‍ ഗ്യാസ് ഏജന്‍സിയില്‍ അതിക്രമം; ജീവനക്കാർക്ക് നേരെ കത്തി ഉപയോഗിച്ച്‌ ആക്രമണം, പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്യാസ് ഏജൻസി അടച്ചിട്ട് തൊഴിലാളികള്‍ പ്രതിഷേധിച്ചു

Spread the love

കൊച്ചി: എറണാകുളം മുണ്ടംവേലിയില്‍ ഗ്യാസ് ഏജൻസി ജീവനക്കാർക്ക് നേരെ കത്തി ഉപയോഗിച്ച്‌ ആക്രമണം.

video
play-sharp-fill

മുണ്ടംവേലിയിലുള്ള സൂപ്പർ ഫ്ലെയിംസ് എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കും മാനേജർക്കും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് സംഭവം.

പ്രതി അറക്കല്‍ ഡെന്നിസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്യാസ് ഏജൻസി അടച്ചിട്ട് തൊഴിലാളികള്‍ പ്രതിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ അറക്കല്‍ ഡെന്നിസ് കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പ്ഗ്യാസ് ഏജൻസിയില്‍ എത്തിയിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുട‍ർന്ന് കേസ് കൊടുക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു.

പ്രതി ആക്രമിക്കാൻ ശ്രമിക്കുന്നത് മൂന്നാം തവണയാണെന്നും പ്രതിക്കെതിരെ കൃത്യമായ നടപടി വേണമെന്നും അത് വരെ സമരം തുടരുമെന്നും ജീവനക്കാർ പറഞ്ഞു.