പ്രതിസന്ധിയിലായ വസ്ത്ര വ്യാപാരികളെ സഹായിക്കാൻ സർക്കാർ തയ്യാറാകണം: കേരള ടെക്‌സ്റ്റൈൽസ് ആന്റ് ഗാർമെന്റ്‌സ് ഡിലേഴ്‌സ് വെൽഫെയർ അസോസിയേഷൻ
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: കൊവിഡ് പ്രതിസന്ധിയിൽ ഏറ്റവുമധികം വ്യാപാര കുറവ് ഉണ്ടായ വസ്ത്ര വ്യാപാര മേഖലയെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നു കേരള ടെക്‌സ്റ്റൈൽസ് ആന്റ് ഗാർമെന്റ്‌സ് ഡിലേഴ്‌സ് വെൽഫെയർ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അസോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം ആവശ്യപ്പെട്ടു. പ്രതിസന്ധി സമ്മേളനം സംസ്ഥാന കോ ഓർഡിനേറ്റർ റോജ യഹിയഖാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സതീഷ് വലിയ വീടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ് കൂടല്ലി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി നിയാസ് വെള്ളൂപ്പറമ്പിൽ (താരക) പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ കോ ഓർഡിനേറ്റർ അമീൻഷ എം.ബി സംഘടനാ സന്ദേശം നൽകി. യോഗത്തിൽ കാഞ്ഞിരപ്പള്ളി മേഖലാ ഭാരവാഹികളായി മേരീദാസ് ജോസഫ് (പുൽപ്പേൽ ടെക്‌സ്റ്റൈൽസ്, രക്ഷാധികാരി), എ.ടി ജോസഫ് (അത്തിയാലിൽ സിൽക്ക്‌സ് പൊൻകുന്നം, പ്രസിഡന്റ്), ഷാഹുൽ ഹമീദ് (പറക്കവെട്ടി ടെക്‌സ്റ്റൈൽസ്, എരുമേലി, സെക്രട്ടറി), അനീഷ് (ക്രയോൺസ് പൊടിമറ്റം, ട്രഷറർ ), സുജിത്ത് ബീമാസ് , റിയാസ് സിറ്റി ഗാർമെന്റ്‌സ്, നിഥിൻ തകടിയേൽ (വൈസ് പ്രസിഡന്റ്മാർ), ഫെബിൻ രാഗം മുണ്ടക്കയം, സുഹൈൽ അമാലി എരുമേലി, വിദ്യാബാബു ഇസബെല്ല (ജോ.സെക്രട്ടറിമാർ), അജീഷ് ഐകോണിക് മുണ്ടക്കയം, ചന്ദ്രബാബു അനുഫാഷൻസ് എരുമേലി, മജീദ് സിറ്റി ടെക്‌സ്റ്റൈൽസ് മുണ്ടക്കയം, നാഗാസ്് എ.എസ്.എ മുണ്ടക്കയം, യൂനസ് മലബാർ മുക്കൂട്ടുത്തറ, ആൽബിൻ ഈണം സെൽവം സ്റ്റോഴ്‌സ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.