450ല്‍ നിന്ന് നേരെ താഴോട്ട്; കുത്തനെ ഇടിഞ്ഞ് വെളുത്തുള്ളി വില; കിലോയ്ക്ക് 100 രൂപയില്‍ താഴെ; പ്രതിസന്ധിയിലായി കർഷകർ

Spread the love

കോട്ടയം: വെളുത്തുള്ളി വില റെക്കോര്‍ഡില്‍ നിന്ന് താഴേക്കിറങ്ങുന്നു.

കഴിഞ്ഞ മാസം 400 രൂപ വരെ ഉണ്ടായിരുന്നിടത്ത് നിന്നാണ് വിലയില്‍ കുറവുണ്ടായത്.
നവംബറില്‍ 450 രൂപ വരെ എത്തിയ വില ഇപ്പോള്‍ കിലോയ്ക്ക് 100 രൂപയില്‍ താഴെയാണ്.

മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ വെളുത്തുള്ളി വില ഗുണനിലവാര വ്യത്യാസമനുസരിച്ച്‌ 70 മുതല്‍ 100 രൂപ വരെയാണ്. നല്ലയിനം വെളുത്തുള്ളിക്ക് പോലും വില 120-150 രൂപ നല്‍കിയാല്‍ മതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉത്പാദനം മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നത്.

വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക് വില 400 – 600 രൂപയ്ക്ക് മുകളിലെത്തിയതും കര്‍ഷകര്‍ക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഉല്‍പാദനം കൂടിയതോടെയാണ് വെളുത്തുള്ളി വിലയിടിഞ്ഞത്.