
നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി. രക്തസമ്മർദം, കോളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും കരള്‍ രോഗം വരാതെ സംരക്ഷിക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു.
വെളുത്തുള്ളി മാത്രമല്ല, അതിന്റെ തൊലിയിലും ഏറെ പ്രയോജനം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഹൃദ്‌രോഗം വരാതിരിക്കാൻ വെളുത്തുള്ളിയുടെ തൊലി സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിന് പുറമേ ധാരാളം ഔഷധഗുണങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ മാറാൻ ഇത് സഹായിക്കുന്നു.
പാമ്ബ് കടിയേറ്റാല്‍ ഉണ്ടാകുന്ന അണുബാധ തടയാൻ വെളുത്തുള്ളി നല്ലതാണ്.
വെളുത്തുള്ളി തൊലിയില്‍ വൈറ്റമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റ്സ്, ഫ്ലേവനോയ്‌ഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.അതിനാല്‍, ഇവ ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി തൊലിയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളുകള്‍ കളയാൻ സഹായിക്കുന്നു.
സള്‍ഫർ അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മർദം നിയന്ത്രണവിധേയമാക്കുന്നു.
ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ദോഷകരമായ ടോക്‌സിനുകളെയും ഫ്രീ റാഡിക്കലുകളെയും പുറന്തള്ളാൻ സഹായിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുടിക്ക് ബലം നല്‍കുന്നു.
വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചർമം മൃദുവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി വർദ്ധിപ്പിക്കാനും ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ കുഴച്ച് മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ഇത് ആഴ്‌ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിച്ചാല്‍ ഫലം ഉറപ്പാണ്.