video
play-sharp-fill

Tuesday, May 20, 2025
HomeLocalKottayamമാലിന്യ മുക്ത നവകേരളം : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഹരിത പഞ്ചായത്തിനുള്ള...

മാലിന്യ മുക്ത നവകേരളം : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഹരിത പഞ്ചായത്തിനുള്ള അംഗീകാരം

Spread the love

മുണ്ടക്കയം:മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഹരിത പഞ്ചായത്തായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു.

കോട്ടയത്ത് നടന്ന ജില്ലാതല ശുചിത്വ സംഗമത്തിൽ വച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗർ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ എന്നിവരിൽ നിന്നും കൂട്ടിക്കൽ പഞ്ചായത്തിനുള്ള അംഗീകാരം പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ് മുണ്ടുപാലവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മ സേന ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ മികച്ച ഒന്നാമത്തെ ശുചിത്വ പഞ്ചായത്തായും കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഭരണ പ്രതിപക്ഷ ഭേദമന്യേ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ഹരിത കർമ്മ സേനാംഗങ്ങളും ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, പൊതുപ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും അടങ്ങുന്ന ടീം നടത്തിയ ചിട്ടയായ മാലിന്യ നിർമാർജന പ്രവർത്തനങ്ങളാണ് കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും അംഗീകാരത്തിന് അർഹരാക്കിയത് എന്നും ,സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ് മുണ്ടുപാലം അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments