
വാഹന ഗ്യാരേജിന് തീപിടിച്ചു ; ഗ്യാരേജിലെ പെയിന്റ് ഗോഡൗണിനും സമീപത്ത് ഉണ്ടായിരുന്ന മറ്റ് സാധന സാമഗ്രികളും നശിച്ചു ; വാഹനങ്ങള്‍ക്ക് കേടുപാടുകള്‍
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ബൈപ്പാസ് റോഡിന് സമീപത്തെ വാഹന ഗ്യാരേജിന് തീപിടിച്ചു. ഗ്യാരേജിലെ പെയിന്റ് ഗോഡൗണിനും സമീപത്ത് ഉണ്ടായിരുന്ന മറ്റ് സാധന സാമഗ്രികള്‍ക്കുമാണ് തീപിടിച്ചത്. തീ ശക്തമായി പടര്‍ന്നതോടെ ഗ്യാരേജില്‍ ഉണ്ടായിരുന്ന ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഉടന്‍ തന്നെ പ്രദേശത്ത് ഉണ്ടായിരുന്ന ആളുകള്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. പാലാരിവട്ടം പോലീസും ഗാന്ധിനഗര്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്നായി രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും എത്തി രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
Third Eye News Live
0