തമിഴ്‌നാട്ടില്‍ നിന്നും 50 ഗ്രാം കഞ്ചാവുമായി എത്തിയ കോട്ടയം കാരാപ്പുഴ സ്വദേശിയായ യുവാവ് എക്‌സൈസ്‌ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുമളി: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ്‌ മായി എത്തിയ യുവാവ്‌ എക്‌സൈസ്‌ പിടിയില്‍. കോട്ടയം കാരാപ്പുഴ സ്വദേശി പയ്യംമ്ബള്ളി വീട്ടില്‍ സുന്ദര്‍ (24) ആണ്‌ 50 ഗ്രാം കഞ്ചാവുമായി പിടിയിലായത്‌.

കമ്പത്ത്‌ നിന്നും കഞ്ചാവ്‌ വാങ്ങി കാറില്‍ ഒളിപ്പിച്ച്‌ കൊണ്ടുവരികയായിരുന്നു. കാറും കസ്‌റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ പേരിലുള്ള ബൈക്കില്‍ ഇയാളുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം കമ്പത്ത്‌ വച്ച്‌ ഒരു മാല മോഷണം നടത്തുകയും തമിഴ്‌ നാട്‌ പോലീസ്‌ പ്രതികളേയും ബൈക്കും പിടിച്ചെടുക്കയും ചെയ്‌തിരുന്നു. ഈ കേസില്‍ ബൈക്കിനെ കുറിച്ച്‌ അനേഷണം നടക്കുന്നതിനിടെയാണ്‌ കാറില്‍ കഞ്ചാവുമായി എത്തിയ സുന്ദര്‍ പിടിയിലായത്‌.