കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്നും സ്വർണ്ണം അടിച്ചു മാറ്റി സി.ഐ; സിബി തോമസ് കോട്ടയം ജില്ലയിൽ ജോലി ചെയ്തപ്പോഴും പ്രശ്നക്കാരൻ; മേലുദ്യോ​ഗസ്ഥർക്ക് സ്ഥിരം തലവേദന; കേസുകളിൽ അട്ടിമറി നടത്തിയിരുന്നതായും സൂചന

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്നും സ്വർണ്ണം അടിച്ച് മാറ്റിയ സി.ഐ സിബി തോമസ് ഡിപ്പാർട്ടുമെന്റിലെ സ്ഥിരം പ്രശ്നക്കാരനെന്ന് റിപ്പോർട്ട്.

ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം അഴിമതി നടത്തിയിരുന്നതായാണ് സഹപ്രവർത്തകർ തന്നെ പറയുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ ജോലി ചെയ്ത സ്റ്റേഷനുകളിലെല്ലാം പ്രശ്നക്കാരനായിരുന്ന സിബി പല കേസുകളിലും കൃത്രിമം കാണിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. മേലുദ്യോ​ഗസ്ഥർക്ക് സ്ഥിരം തലവേദനയായിരുന്നു സിബി തോമസ്

പാലായിലും, കുറവിലങ്ങാടും, കിടങ്ങൂരിലും ജോലി ചെയ്തിരുന്ന സമയത്ത് ഇയാൾക്കെതിരെ വ്യാപകമായ പരാതികൾ ഉണ്ടായിരുന്നു.

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പ്രബേഷനറി എസ് ഐ ആയിരിക്കുമ്പോഴാണ് കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചത്.
പേരൂർക്കട സ്വദേശിയും കഞ്ചാവ് കേസിലെ പ്രതിയുമായ രാമസ്വാമിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. പരിക്കേറ്റ കുടുംബത്തെ ആശുപത്രിയിലാക്കി പൊലീസ് കാവൽ ഏർപ്പെടുത്തി. പിറ്റേന്ന് വീട്ടുകാർ എത്തിയപ്പോഴാണ് 56 പവൻ സ്വർണ്ണവും 70,000 രൂപയും നഷ്ടമായ വിവരം അറിഞ്ഞത്.

വീട്ടുകാരുടെ പരാതിയിൽ വീട് ആക്രമിച്ചവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. എന്നാൽ സ്വർണ്ണം നഷ്മായതിന് പിന്നിൽ പൊലീസുകാർക്ക് പങ്കുണ്ടെന്ന പരാതിയുമായി രാമസ്വാമിയുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്വർണ്ണം രേഖപ്പെടുത്തിയതിലുള്ള വീഴ്ച്ചയാണെന്ന് റിപ്പോർട്ട് നൽകിയെങ്കിലും കോടതി ഇത് തള്ളി.

തുടർന്ന് അന്വേഷണ സംഘത്തെ മാറ്റുകയും ചെയ്തു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ അന്വേഷണം നടത്തുകയുമായിരുന്നു. ഈ അന്വേഷണത്തിലാണ് സി ഐയെ പ്രതിയാക്കി പുതിയ റിപ്പോർട്ട് കോടതിയിൽ നൽകിയത്.