കുറ്റ്യാടിയിൽ വീടിനുള്ളിൽ സൂക്ഷിച്ച 36 കിലോ കഞ്ചാവ് പിടികൂടിയ കേസ്;ഒളിവിലായിരുന്ന യുവാവ് പിടിയിൽ

Spread the love

കോഴിക്കോട്: കുറ്റ്യാടിയിൽ വീടിനുള്ളിൽ സൂക്ഷിച്ച 36 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെ മാഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി പുത്തന്‍പുരയില്‍ സുബൈറി(44)നെയാണ് നാദാപുരം ഡിവൈ എസ്പി കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

video
play-sharp-fill

രണ്ടാഴ്ച മുന്‍പാണ് കുറ്റ്യാടി ഊരത്ത് കമ്മനത്താഴയിലുള്ള സുബൈറിന്റെ വീട്ടില്‍ നിന്ന് 34. 186 കിലോ കഞ്ചാവ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പോലീസ് അന്വേഷണം കര്‍ശനമാക്കിയതോടെ കേസിലെ മുഖ്യകുറ്റാരോപിതനായിരുന്ന ഇയാള്‍ മാഹിയിലെ ഒളിസങ്കേതത്തില്‍ കഴിഞ്ഞുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനായി ലക്ഷങ്ങള്‍ മുടക്കിയാള്‍ ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.