പാലക്കാട് വൻ കഞ്ചാവ് വേട്ട: അറുപത് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ; കഞ്ചാവ് കടത്തിയത് നാഷണൽ പെർമിറ്റ് ലോറിയിൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് : വടക്കഞ്ചേരിയിൽ ചെടി വിൽപ്പനയുടെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന അറുപത് കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ.

വയനാട് സ്വദേശികളായ സുനു ആന്റണി, നിഖിൽ എന്നിവരെയാണ് സ്‌റ്റേറ്റ് എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിയുടെ രഹസ്യ അറയിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആദ്യ പ്രതലത്തിന് താഴെയുള്ള രഹസ്യ അറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

ആഡ്രയിൽ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ലോറിയിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധയിടങ്ങളിൽ നേരിട്ട് എത്തിച്ച് നൽകുകയാണ് പതിവെന്ന് പിടിയിലായവർ മൊഴി നൽകി.

എക്സൈസ് സ്റ്റേറ്റ് സ്പെഷൽ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാഴ്ച വാഹനത്തിന്റെ നീക്കം പിന്തുടർന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്.

സ്‌റ്റേറ്റ് സ്പെഷൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്. ഇരുവരും നേരത്തെയും കഞ്ചാവ് കടത്തിയിരുന്നോ എന്ന കാര്യം എക്സൈസ് പരിശോധിക്കും. കഞ്ചാവ് വാങ്ങിയിരുന്ന മൊത്ത വിതരണക്കാരെയും കണ്ടെത്താൻ ശ്രമം തുടങ്ങി.