
തീവണ്ടിയില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 14 കിലോ കഞ്ചാവ് പിടികൂടി; കണ്ടെത്തിയത് ചെന്നൈ-മംഗലാപുരം മെയിലില്‍; പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്വന്തം ലേഖകൻ
തൃശൂർ : തീവണ്ടിയില്‍ ഒളിച്ചുകടത്താൻ ശ്രമിച്ച 14 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ-മംഗലാപുരം മെയിലില്‍ തിരൂരില്‍ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തോടു ചേര്‍ന്നുള്ള വാഷ്‌ബേസിനടുത്ത് ബാഗ് കണ്ടെത്തിയത്.
ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് രണ്ടുകിലോ വീതം ഏഴു പായ്ക്കറ്റുകളിലാക്കി കഞ്ചാവ് സൂക്ഷിച്ചതു കണ്ടെത്തിയത്. റെയില്‍വേ സംരക്ഷണസേനയും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ സംരക്ഷണസേന സബ് ഇൻസ്പെക്ടര്‍ കെ.എം. സുനില്‍കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എം. ബൈജു, കോണ്‍സ്റ്റബിള്‍മാരായ കെ. മിഥുൻ, കെ. പ്രജിത്ത്, തിരൂര്‍ എക്‌സൈസ് ഇൻസ്പെക്ടര്‍ ടി. രഞ്ജിത്ത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി. രവീന്ദ്രനാഥ്, വി. അരവിന്ദൻ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ബി. വിനീഷ്, വി. ഐശ്വര്യ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. തുടര്‍നടപടിക്കായി കഞ്ചാവ് എക്‌സൈസിനു കൈമാറി.