play-sharp-fill
ബുക്കുകളുടെ മറവില്‍ ലോറിയില്‍ കഞ്ചാവ് കടത്തൽ ; കോട്ടയം മൂലേടം, വൈക്കം സ്വദേശികളായ 2 യുവാക്കൾക്ക് 14വർഷം തടവും പിഴയും വിധിച്ച് കോടതി

ബുക്കുകളുടെ മറവില്‍ ലോറിയില്‍ കഞ്ചാവ് കടത്തൽ ; കോട്ടയം മൂലേടം, വൈക്കം സ്വദേശികളായ 2 യുവാക്കൾക്ക് 14വർഷം തടവും പിഴയും വിധിച്ച് കോടതി

സ്വന്തം ലേഖകൻ

തൊടുപുഴ: ബുക്കുകളുടെ മറവില്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക് 14 വർഷം കഠിന തടവും പിഴയും. കോട്ടയം നാട്ടകം മൂലേടം കുറ്റിക്കാട്ട് വീട്ടില്‍ അനന്തു കെ.പ്രദീപ് (29), വൈക്കം കല്ലറ പുതിയ കല്ലുമേടയില്‍ അതുല്‍ റെജി (അച്ചു-34) എന്നിവരെയാണ് 62.5 കിലോ കഞ്ചാവ് കടത്തിയതിന് തൊടുപുഴ എൻഡിപിഎസ് സ്പെഷല്‍ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ 14 വർഷം കഠിന തടവിനും 1,00,000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ ഒരു വർഷം കൂടി കഠിന തടവിനും ശിക്ഷിച്ചത്.

ഏറ്റുമാനൂർ – കോട്ടയം റൂട്ടില്‍ അതിരന്പുഴ കൈതമല മൂഹിയുദ്ദീൻ പള്ളിയുടെ മുൻവശത്ത് വച്ചാണ് ലോറിയില്‍ കഞ്ചാവ് കയറ്റി കൊണ്ടുവരുന്നതിനിടെ പ്രതികള്‍ പിടിയിലായത്. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ടി. അനികുമാർ, എൻഫോഴ്സ്മെന്‍റ് എക്സൈസ് സിഐ ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈംബ്രാഞ്ച് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എച്ച്‌. നൂറുദ്ദീനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.