
കോഴിക്കോട്: വീടിൻ്റെ ടെറസില്‍ കഞ്ചാവ് ചെടി വളർത്തിയയാള്‍ അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
ബാലുശ്ശേരി തലയാട് സ്വദേശി അഭിനവ് വിജയനാണ് അറസ്റ്റിലായത്.ഇയാളുടെ ടെറസില്‍ നിന്ന് 10 കഞ്ചാവ് ചെടികള്‍ പൊലീസ് പിടികൂടി.


