
മലപ്പുറം : കൊളത്തൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ 10 കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു.
കൊളത്തൂര്‍, ചൊവ്വാണ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പുഴക്കാട്ടിരി ചൊവ്വാണ എല്‍പി സ്‌കൂളിന് സമീപത്ത് വാടകയ്ക്ക് തീമസിച്ചിരുന്ന വെസ്റ്റ് ബംഗാള്‍ ബര്‍ദ്ദമാന്‍ സ്വദേശികളായ രാഹുല്‍ ദാസ് (28), ഹരൻ എസ് കെ(50) എന്നിവരെയാണ് പിടികൂടിയത്.
പ്രതികള്‍ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് സ്ഥിരമായി അപരിചതരായ ആളുകള്‍ വരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാർ, പ്രതികളെ തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്ഥലത്തെത്തിയ ശേഷം വീട്ടില്‍ പരിശോധന നടത്തിയാണ് കഞ്ചാവ് പിടികൂടിയത്. ദിവസങ്ങള്‍ക്കു മുന്‍പ് അൻപത് കിലോഗ്രാം കഞ്ചാവുമായി പടപ്പറമ്പില്‍ വച്ച് ബീഹാര്‍ സ്വദേശിയുള്‍പ്പടെ രണ്ടു പേർ പിടിയിലായിരുന്നു.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി വില്‍പന നടത്തുന്ന സംഘങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം പരിശോധനകള്‍ വ്യാപകമാക്കിയതിന് പിന്നാലെയാണ് കൊളത്തൂരില്‍ നിന്ന് കഞ്ചാവ് പിടിച്ചത്.