
സ്വന്തം ലേഖിക
കോട്ടയം: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാൾ അനന്തപൂർ മാൽഡ സുകുമാർ മോണ്ടൽ മകൻ ഉജ്ജ്വൽ മോണ്ടല്‍ (36) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾക്കെതിരെ ഇന്നലെ നടന്ന രാത്രി പരിശോധനയ്ക്കിടയിൽ ചേന്നാട് കവല ഭാഗത്ത് വച്ച് കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സിവിൽ പോലീസ് ഓഫീസർമാരായ ജോബി ജോസഫ്, തോമസ് സെബാസ്റ്റ്യൻ,ശരത് കൃഷ്ണദേവ്,അനീഷ് ബാലൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.