video
play-sharp-fill

വില്പനക്കായി കേരളത്തിലേക്ക് കടത്തിയ  കഞ്ചാവുമായി രണ്ട്  പേർ പൊലീസ് പിടിയിൽ; പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 2.6 കിലോ കഞ്ചാവ്

വില്പനക്കായി കേരളത്തിലേക്ക് കടത്തിയ കഞ്ചാവുമായി രണ്ട് പേർ പൊലീസ് പിടിയിൽ; പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 2.6 കിലോ കഞ്ചാവ്

Spread the love

സ്വന്തം ലേഖിക

പാലക്കാട്: വില്പനക്കായി കേരളത്തിലേക്ക് കടത്തിയ 2.6 കിലോഗ്രാം കഞ്ചാവുമായി 2 പേർ ഒലവക്കോട് റയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പിടിയിലായി.

വിശാഖപട്ടണത്ത് നിന്നും എത്തിച്ച കഞ്ചാവാണ് പാലക്കാട് ടൗൺ നോർത്ത് പോലീസും ,ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം സൗത്ത് പറവൂർ കൊച്ചുപ്പറമ്പിൽ വീട്ടിൽ സുന്ദരൻ മകൻ വിഷ്ണു (25) ഇരുകാട് വീട്ടിൽ മധു മകൻ ക്യഷ്ണപ്രസാദ് (24) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.

ആന്ധ്രാപ്രദേശിൽ നിന്നാന്ന് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു. കഞ്ചാവ് എത്തിച്ചതിൻ്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, പാലക്കാട് എ.എസ്.പി ഷാഹുൽ ഹമീദ് എന്നിവരുടെ നിര്‍ദേശപ്രകാരം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആർ. മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ ടൗൺ നോർത്ത് സബ്ബ് ഇൻസ്പെക്ടർമാരായ വേണുഗോപാൽ വി കെ, നന്ദകമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഖാദർ പാഷ, എന്നിവരും ജില്ലാ ലഹരി വിരുദ്ധ സക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജോസഫ്, റഹിം മുത്തു, സുഭാഷ് എന്നിവരും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടികൂടിയത്.