
പാലക്കാട്: ക്രിസ്മസ്- പുതുവത്സര സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ചു ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 10 കിലോ ഉണക്ക കഞ്ചാവും, 15 കിലോ നിരോധിത പുകയില ഉല്‍പന്നവും കണ്ടെത്തി.
റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ എസി ഹാളിനോട് ചേർന്നാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവും, പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തിയത്.
ആർപിഎഫ്, പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.എൻ. രാജേഷ് കുമാർ, സല്‍മാൻ റസാലി, കെ.ഒ. പ്രസന്നൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിസ്മസ് -ന്യൂയറിനോട് അനുബന്ധിച്ച് ട്രെയിൻ വഴി ലഹരിക്കടുത്ത് വർദ്ധിക്കുന്നതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും ട്രെയിൻ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്നും ആർ പി എഫ് അറിയിച്ചു.



