
കൊല്ലം: കൊല്ലത്ത് 12 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.
ട്രെയിനില്‍ കടത്തി കൊണ്ടുവന്ന കഞ്ചാവാണ് ഡാൻസഫ് സംഘം പിടികൂടിയത്.
സംഭവത്തില്‍ ചാത്തന്നൂർ ഇത്തിക്കര മീനാട് വയലില്‍ പുത്തൻവീട്ടില്‍ രാഹുല്‍ (23), തഴുത്തല മൈലക്കാട് നോർത്ത് കമല സദനത്തില്‍ സുഭാഷ് ചന്ദ്രൻ (27) എന്നിവരാണ് പിടിയിലായത്. ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനിലും കെ എസ് ആർടിസി ഡിപ്പോകളിലുമടക്കം പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ രണ്ട് ബാഗുകളുമായി കണ്ടെത്തിയ യുവാക്കളെ പരിശോധിച്ചത്. ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.



