
ബൈക്കില്‍ കറങ്ങി നടന്നു കഞ്ചാവ് വില്‍പന ; ആപ്പാഞ്ചിറ പോളിടെക്‌നിക് കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍ക്കുന്നതായി രഹസ്യവിവരം ; കടുത്തുരുത്തി എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞ് തലയോലപ്പറമ്പ് സ്വദേശിയായ നിയമ വിദ്യാര്‍ഥി ; വിവിധ മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് യുവാവ്
കടുത്തുരുത്തി: ബൈക്കില്‍ കറങ്ങി നടന്നു കഞ്ചാവ് വില്‍പന നടത്തുന്ന നിയമ വിദ്യാര്‍ഥി പരിശോധനയ്‌ക്കിടയില്‍ എക്‌സൈസിനെ വെട്ടിച്ചു കടന്നു. തലയോലപ്പറമ്പ് വരിക്കാകുന്ന് മൂലേടത്ത് ബിപിന്‍ദാസ് (24)ണു രക്ഷപ്പെട്ടത്.
ഞായറാഴ്‌ച രാത്രി 8.15ന് ആപ്പാഞ്ചിറ ജങ്‌ഷനിലാണു സംഭവം. രണ്ടാഴ്‌ചയായി ഇയാള്‍ ആപ്പാഞ്ചിറ പോളിടെക്‌നിക് കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു കടുത്തുരുത്തി എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു.
ഇതിനിടയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്‌തപ്പോള്‍ ഇയാള്‍ എക്‌സൈസ് സംഘത്തെ തള്ളിയിട്ടു കഞ്ചാവും, ബൈക്കും ഉപേക്ഷിച്ചു വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്ക് ഓടിപ്പോയി. ഇയാള്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 36 കെ 7351 ഹീറോ എക്‌സ്പ്ലസ് ബൈക്കും അതില്‍ നിന്നും 42 ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ നമ്ബര്‍ വെച്ചുള്ള പരിശോധനയിലാണു പ്രതിയെ തിരിച്ചറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്ബ് പോലീസ് സ്‌റ്റേഷനിലെ വിവിധ മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് ഇയാള്‍. കഴിഞ്ഞദിവസം മുളക്കുളത്തു നിന്നും കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടത്തിയിരുന്ന എട്ടു പേരെ കടുത്തുരുത്തി എക്‌സൈസ് സംഘം പിടികൂടിയിരുന്നു ഇവരെ ചോദ്യം ചെയ്‌തപ്പോഴാണു വിപിന്‍ദാസ്‌ണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നതെന്ന് അവര്‍ എക്‌സൈസിനോട് പറഞ്ഞിരുന്നു.
കടുത്തുരുത്തി എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ. എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അസിസ്‌റ്റന്റ് ഇന്‍സ്‌പെക്‌ടര്‍മാരായ വി.ആര്‍. രാജേഷ്, കെ. സുരേഷ്, ജി. രാജേഷ് , പ്രിവന്റ്‌റ്റീവ് ഓഫീസര്‍ റോബിന്‍ മാത്യു, പി.ഇ.ഒ. വിപിന്‍ പി. രാജേന്ദ്രന്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു,