വട്ടവടയില്‍ പുഴയോരത്ത് നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചു; നശിപ്പിച്ചത് വിളവെടുക്കാറായ 96 കഞ്ചാവ് ചെടികൾ; മറ്റ് മേഖലകളിലേയ്ക്ക് മാറ്റി നടുന്നതിനായി നട്ടുപിടിപ്പിച്ചതാകാമെന്ന് സൂചന

Spread the love

ഇടുക്കി: വട്ടവടയില്‍ പുഴയോരത്ത് നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി എക്സൈസ് നശിപ്പിച്ചു.

വിളവെടുക്കാറായ 96 കഞ്ചാവ് ചെടികളാണ് പൊലീസ് കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചിലന്തിയാർ പുഴയോരത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

തുടർന്ന് എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. പുഴയോരത്ത് നട്ടുപിടിപ്പിച്ച രീതിയിലായിരുന്നു 96 ചെടികളും. മറ്റ് മേഖലകളിലേയ്ക്ക് മാറ്റി നടുന്നതിനായി തൈകള്‍ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഞ്ചാവ് ചെടികളുടെ ഉടമ പരിസരവാസി തന്നെ ആയിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.