വാടകവീട്ടിലെ ചെടിച്ചട്ടിയില്‍ വളര്‍ത്തിയത് കഞ്ചാവ് ചെടികള്‍; ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ പിടിയില്‍; ഏഴ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃപ്പൂണിത്തുറ: വാടക വീട്ടില്‍ ചെടിച്ചട്ടിയില്‍ നട്ടുപരിപാലിച്ചത് കഞ്ചാവ് ചെടികള്‍.

കേസില്‍ ഇൻഫോ പാര്‍ക്ക് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃപ്പൂണിത്തുറ എസ്.എൻ. ജങ്ഷന് സമീപം താമസിച്ചിരുന്ന ആലപ്പുഴ പുറക്കാട് പഴങ്ങനാട് പ്രഗീത് ഭവനില്‍ പ്രഗീതി (39) നെയാണ് ഹില്‍പ്പാലസ് ഇൻസ്പെക്ടര്‍ സമീഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് കഞ്ചാവ് ചെടികള്‍ കൂടാതെ ഏഴ് ഗ്രാം കഞ്ചാവും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.