കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി; അന്വേഷണം ശക്തമാക്കി പൊലീസ്

Spread the love

ഹരിപ്പാട്: ഹരിപ്പാട് കെഎസ്‌ആർആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് വളർച്ചയെത്തിയ കഞ്ചാവ് ചെടി പിടികൂടി.

3 നില കെട്ടിടത്തിന്റെ മുകളില്‍ വളർന്ന് നിന്ന മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച്‌ തമ്പടിക്കുന്ന ക്രിമിനല്‍, ലഹരി സംഘങ്ങള്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചത് കിളിർത്ത് വന്നതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ രാത്രികാലങ്ങളില്‍ സ്ഥിരമായി വരുന്നവരെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ഷൈജ, ആദർശ് എന്നിവരാണ് കഞ്ചാവ് ചെടി പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.