play-sharp-fill
കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ടതിന് വീട് കയറി ആക്രമണം: അതിരമ്പുഴയിൽ വീട്ടമ്മയെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ ഗുണ്ട പിടിയിൽ

കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ടതിന് വീട് കയറി ആക്രമണം: അതിരമ്പുഴയിൽ വീട്ടമ്മയെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ ഗുണ്ട പിടിയിൽ

നിമിഷ വി.സാബു

കോട്ടയം: കഞ്ചാവ് മാഫിയക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ അതിരമ്പുഴയിൽ വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാസംഘത്തലവനായ യുവാവ് അറസ്റ്റിൽ. അതിരമ്പുഴ പള്ളിപ്പറമ്പിൽ അഖിൽ ജോസഫ് (26) നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അതിരമ്പുഴ നാൽപ്പാത്തിമല പെരുമ്പറമ്പിൽ ജോർജിന്റെ മകൻ ജോബിസ് ജോർജ് (20) റിമാൻഡിലാണ്.


കഞ്ചാവ് മാഫിയക്കെതിരെ പരാതി നൽകിയതായി ആരോപിച്ച് രണ്ടാഴ്ച മുൻപാണ് അതിരമ്പുഴ സ്വദേശി താമരാക്ഷന്റെ വീടിന് നേരെ കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ താമരാക്ഷന്റെ ഭാര്യ സുരജ, മകൻ ശ്രീജിത്ത് എന്നിവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതേ കാരണത്തിന്റെ പേരിൽ എട്ടു മാസം മുൻപ് താമരാക്ഷനെ ആക്രമിച്ച ഗുണ്ടാ സംഘം , ഇയാളെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ നാൽപ്പാത്തി മലയിൽ വൻ കഞ്ചാവ് മാഫിയ സംഘം തമ്പടിച്ച് ലഹരിമരുന്ന് കച്ചവടം ചെയ്യുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഈ പരാതിയ്ക്ക് പിപ്പിൽ താമരാക്ഷനാണ് എന്നാണ് മാഫിയ സംഘം സംശയിച്ചിരുന്നത്. ഇതേ തുടർന്നാണ് സംഘം ഇദേഹത്തെയും കുടുംബത്തെയും പിൻതുടർന്ന് ആക്രമിച്ചത്. അതിരമ്പുഴ , ആർപ്പൂക്കര , നാൽപ്പാത്തി മല എന്നിവിടങ്ങളിൽ എറണാകുളത്തു നിന്നും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിച്ച് വിൽപ്പന നടത്തുന്ന സംഘം ഗുണ്ടാ സംഘങ്ങളുടെ തണലിൽ സജീവമായി പ്രവർത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

സംഭവത്തിന് ശേഷം പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പ്രതികൾക്കായി അന്വേഷണം നടത്തിയപ്പോഴാണ് , ജോബിൻസിനെ അറസ്റ്റ് ചെയ്തത്. ജോബിൻസ് നൽകിയ വിവരത്തിന്റ അടിസ്ഥാനത്തിലാണ് ശനിയാഴ്ച , അഖിലിനെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദേശാനുസരണം , ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ ബിനു , സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ് , അനീഷ് , ബാബു , രാഗേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.