video
play-sharp-fill
3 ഗ്രാം കഞ്ചാവിന് 500 രൂപ നിരക്കിൽ വിൽപ്പന ; ശബരിമല സീസൺ പ്രമാണിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ; കാഞ്ഞിരപ്പള്ളി മണിമല സ്വദേശിയായ യുവാവിനെ പിടികൂടിയത് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ്റെ നേതൃത്വത്തിലുള്ള സംഘം

സ്വന്തം ലേഖകൻ

കോട്ടയം : ശബരിമല തീർത്ഥാടനം പ്രമാണിച്ച് വിതരണം ചെയ്യാൻ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കാഞ്ഞിരപ്പള്ളി മണിമല തേക്കനാൽ വീട്ടിൽ ബോബിൻ ജോസ്( 32) നെയാണ് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇയാളിൽ നിന്നും കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും, വലിക്കാൻ ഉപയോഗിക്കുന്ന ഒൻപത് പാക്കറ്റ് ഒ.സി ബി പേപ്പറുകളും പിടിച്ചെടുത്തിട്ടുണ്ട്. 3 ഗ്രാം കഞ്ചാവിന് 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സീസൺ പ്രമാണിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് കഞ്ചാവ് പ്രധാനമായും സൂക്ഷിച്ചിരുന്നത്. രണ്ടര കിലോ പാക്കറ്റിൽ വന്ന കഞ്ചാവ് വാടകയ്ക്ക് എടുത്ത വീട്ടിൽ സൂക്ഷിച്ച് രഹസ്യമായി പാക്ക് ചെയ്ത് വിൽപ്പനയ്ക്കായി മറ്റുള്ളവരെ ഏൽപ്പിക്കുന്നതാണ് ഇയാളുടെ രീതി. ഓൺലൈൻ പണമിടപാട് വഴിയാണ് കച്ചവടം നടത്തി വന്നത്. ഇൻസ്റ്റ് ഗ്രാമിൽ ഗ്രൂപ്പ് ഉണ്ടാക്കി അതു വഴിയും വിപണനം നടത്തിയിരുന്നു.

മണിമല ഭാഗത്ത് വിതരണത്തിനായി കഞ്ചാവ് എത്തിയിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ ടീമും ഐ.ബിയും നിരന്തര നിരീക്ഷണത്തിൽ ആയിരുന്നു.
പരിശോധനയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോഹൻ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ. എസ് . ശേഖർ പ്രിവൻ്റീവ് ഓഫീസർ രതീഷ്. പി.ആർ. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ എം.പി. , റജികൃഷ്ണൻ എന്നിവരും പങ്കെടുത്തു