രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; പുലർച്ചെ രണ്ട് മണിക്ക് വീട്ടിൽ നടത്തിയ റെയ്ഡിൽ വിൽപനയ്ക്ക് വേണ്ടി കഞ്ചാവ് നിറയ്ക്കുകയായിരുന്ന യുവാവ് അറസ്റ്റിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെട്ടു; പരിശോധനയിൽ എട്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തു

Spread the love

കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിൽ നടത്തിയ എക്സൈസ് പരിശോധനയിൽ എട്ടര കിലോ കഞ്ചാവ് പിടികൂടി. കണ്ണനല്ലൂർ സ്വദേശി സംഗീതിനെ എക്സൈസ് എൻഫോഴ്സ്മെന്റെ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.

സംഗീതും സുഹൃത്തുക്കളും റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊല്ലത്തിനടുത്ത് കണ്ണനല്ലൂരിലുള്ള സംഗീതിന്റെ വീട്ടിൽ നിന്ന് എക്സൈസുകാർ കഞ്ചാവ് പിടിച്ചെടുത്തത്.

പരിശോധനാ സംഘം എത്തുമ്പോൾ സംഗീതും സുഹൃത്തുക്കളും ചേർന്ന് വിൽപനയ്ക്ക് വേണ്ടി കഞ്ചാവ് നിറയ്ക്കുന്നക്കുകയായിരുന്നു. റെയ്ഡിനിടെ എക്സൈസുകാരെ പ്രതികൾ ആക്രമിക്കുകയും ചെയ്തു. സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീതിനൊപ്പം വീട്ടിലുണ്ടായിരുന്ന രണ്ട് പേർ റെയ്ഡിനിടെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സംഗീത് അറസ്റ്റിലായി. വലിയ പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന എട്ടര കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതികൾ കഞ്ചാവ് നിറച്ചിരുന്ന വീട്ടിൽ നിന്ന് ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്.