കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ കൈയില്‍ പൊലീസ് കഞ്ചാവ് കണ്ടെത്തി; ജയിലേക്ക് കൊണ്ടുംപോകും വഴി ബസിനുള്ളില്‍ അക്രമം അഴിച്ചുവിട്ട് പ്രതികള്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: വിചാരണയ്ക്ക് ഹാജരാക്കിയ ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുവരുമ്പോള്‍ പ്രതികള്‍ ബസിനുള്ളില്‍ അക്രമം അഴിച്ചുവിട്ടു.
കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ വച്ചാണ് പ്രതികള്‍ പരാക്രമം കാട്ടിയത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുവന്ന മോഷണ കേസ് പ്രതികളാണ് അക്രമാസക്തരായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ പക്കലുണ്ടായിരുന്ന കഞ്ചാവ് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അക്രമം. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. അകമ്പടി പോയ പൊലീസുകാര്‍ക്കും ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും മര്‍ദ്ദനമേറ്റു.
തുടര്‍ന്ന് പ്രതികളെ കീഴ്‌പ്പെടുത്തി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ ഇവര്‍ ഇവിടെയും ആക്രമണം നടത്തി.
പൊലീസ് സ്റ്റേഷനിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടക്കം തകര്‍ത്തു. ഏറെ പണിപ്പെട്ടാണ് ഇവരെ കീഴടക്കിയത്. മോഷണക്കേസ് പ്രതികളായ കടയ്ക്കല്‍ സ്വദേശി മുഹമ്മദ് ഷാന്‍, കഴക്കൂട്ടം സ്വദേശി അനന്തന്‍, നേമം സ്വദേശി ഷിഫാന്‍ എന്നിവരാണ് അതിക്രമം കാണിച്ചത്.
ഇവര്‍ക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.