video
play-sharp-fill

‘ചായ കുടിച്ചിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വന്ന് ആക്രമിച്ചു’; ലഹരിമാഫിയക്കെതിരെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രതികരിച്ചയാള്‍ക്ക് നേരെ മര്‍ദനം; ആക്രമണത്തിൽ പിന്നിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവർ

‘ചായ കുടിച്ചിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വന്ന് ആക്രമിച്ചു’; ലഹരിമാഫിയക്കെതിരെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രതികരിച്ചയാള്‍ക്ക് നേരെ മര്‍ദനം; ആക്രമണത്തിൽ പിന്നിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവർ

Spread the love

കൊച്ചി: ലഹരിമാഫിയക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരണം നടത്തിയയാള്‍ക്കുനേരെ ആലുവയില്‍ അക്രമം.

കീഴ്മാട് കുട്ടമശ്ശേരി സ്വദേശി സുഭാഷിനു നേരെയാണ് അക്രമം. ഇദ്ദേഹത്തെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ലഹരിക്കച്ചവടത്തിനെതിരെ വിവരം നല്‍കിയതിനാണ് ആക്രമണമുണ്ടായതെന്ന് സുഭാഷ് പ്രതികരിച്ചു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളുകളാണ് കുറ്റകൃത്യത്തിന് മുതിർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം മുതല്‍ വെട്ടുമെന്നും കൊല്ലുമെന്നും അക്രമികള്‍ ഭീഷണി മുഴക്കിയിരുന്നതായും സുഭാഷ് വെളിപ്പെടുത്തി. പണി കഴിഞ്ഞ് ചായ കുടിച്ചിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ഒരു കാറില്‍ നിന്ന് 4 പേർ ഇറങ്ങി വന്ന് തന്നെ മർദിക്കുകയായിരുന്നുവെന്നും സുഭാഷ് പറഞ്ഞു.