നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയത് കഞ്ചാവ് പൊതികള്‍; പോലീസിൽ വിവരമറിയിച്ചതോടെ ഓടി രക്ഷപെട്ട് യാത്രക്കാർ; തിരച്ചിൽ ശക്തം

Spread the love

കൊച്ചി: നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ കഞ്ചാവ് പൊതികള്‍. കാറിൽ ഉണ്ടായിരുന്നവർ പോലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8.45ഓടെയാണ് സംഭവം.

video
play-sharp-fill

കിഴക്കമ്പലം ഊരക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് നിയന്ത്രണം വിട്ട കാർ താഴ്ചയിലുള്ള ഒരു വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞത്. ഊരക്കാട് മുരിങ്ങനാട്ട് ജയന്റെ വീട്ടുമുറ്റത്തേക്കാണ് റോഡില്‍ നിന്ന് ഏകദേശം 12 അടി താഴേക്ക് കാർ മറിഞ്ഞത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

അപകടം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെയാണ് വാഹനത്തിനുള്ളില്‍ കഞ്ചാവ് പൊതികള്‍ കണ്ടത്. തുടർന്ന് നാട്ടുകാർ തടിയിട്ടപറമ്പ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുന്നതിന് മുൻപ് കാറിലുണ്ടായിരുന്ന യുവാക്കളില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരുക്കേറ്റ മറ്റൊരു യുവാവിനെ പൊലീസ് പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് കടത്താനാണോ അല്ലെങ്കില്‍ ഉപയോഗത്തിനായിരുന്നോ ഇത് കൊണ്ടുവന്നതെന്ന് സംബന്ധിച്ച്‌ പൊലീസ് അന്വേഷണം തുടരുകയാണ്.