video
play-sharp-fill

ഡാര്‍ക്ക് ഫാന്‍റസി പായ്ക്കറ്റില്‍ കഞ്ചാവ്; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ കമ്പനിയുടെ പേരിൽ  കൊറിയര്‍’; യുവാവിനെ കൈയ്യോടെ പൊക്കി

ഡാര്‍ക്ക് ഫാന്‍റസി പായ്ക്കറ്റില്‍ കഞ്ചാവ്; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ കമ്പനിയുടെ പേരിൽ കൊറിയര്‍’; യുവാവിനെ കൈയ്യോടെ പൊക്കി

Spread the love

സ്വന്തം ലേഖിക

കുന്നംകുളം: ബെംഗളൂരുവില്‍ നിന്ന് കൊറിയര്‍ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയില്‍.

കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് കഞ്ചാവ് അയച്ച
ശേഷം അത് വാങ്ങാനായി കൊറിയര്‍ ഏജൻസിയില്‍ വന്നപ്പോഴാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22 വയസുള്ള വൈശാഖിനെ തൃശ്ശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്.
ബെംഗളൂരുവില്‍ നിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളത്തേക്ക് കൊറിയറായി അയചച്ചത്.

കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ ഏജൻസി വഴിയാണ് കഞ്ചാവ് അയച്ചത്. ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്പനിയുടെ പേരിലായിരുന്നു കടത്ത്. വൈശാഖിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ഏതാനും നാള്‍ മുൻപ് രഹസ്യ വിവരം കിട്ടിയിരുന്നു.
ഇതിനെ തുടര്‍ന്ന് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു വൈശാഖ്.

ഈ സാഹചര്യത്തിലാണ് കൊറിയര്‍ ഏജൻസിയില്‍ നിന്ന് വൈശാഖ് പാക്കറ്റ് വാങ്ങുന്നത് പൊലീസ് മനസിലാക്കിയത്. പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത് 100 ഗ്രാം ഗ്രീൻ ലീഫ് കഞ്ചാവാണ്. മുൻപും പല തവണ പ്രതി ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പൊലീസ് പറയുന്നു.യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.